ഇത് വെറും ടീസർ, വിജയ്ക്ക് സർപ്രൈസ് ജന്മദിനസമ്മാനവുമായി കേരളത്തിൽ നിന്നുള്ള ഫാൻ ഗേൾ, ഞെട്ടിച്ചുവെന്ന് സോഷ്യൽ മീഡിയ
താൻ കടുത്ത വിജയ് ആരാധികയാണെന്ന് അറിയാവുന്ന സുഹൃത്തുക്കൾ അണ്ണൻ്റെ പിറന്നാളിന് നീ എന്ത് സമ്മാനമാണ് നൽകാൻ പോകുന്നത് എന്ന് ചോദിച്ചതാണ് ഈ കോമിക് ബുക്കിൻ്റെ രൂപികരണത്തിലേക്ക് എത്തിച്ചതെന്ന് അഭിരാമി പറയുന്നു. ചെറുപ്പത്തിലെ റൊമാൻ്റിക് ഹീറോയോട് തോന്നിയ കൗതുകം, ആക്ഷൻ ഹീറോയോട് തോന്നിയ ആരാധന. പിന്നീട് ഓരോ റിലീസും ആഘോഷമാക്കുന്ന ഫാൻഗേളിലേക്കുള്ള വളർച്ച എന്നിവയാണ് കോമിക് ബുക്ക് രൂപത്തിൽ അഭിരാമി അവതരിപ്പിക്കുന്നത്. എന്തായാലും വിജയ് ഫാൻ ഗേളിൻ്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.