സ്ത്രീകൾക്കെതിരായ മോശം പരാമർശവും നിയമലംഘനവും: സജ്‌ന‌-ഫിറോസ് ദമ്പതികളെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കി

ബുധന്‍, 14 ഏപ്രില്‍ 2021 (11:53 IST)
ബിഗ്‌ബോസ് മലയാളം സീസൺ 3യിൽ നിന്ന് മത്സരാർത്ഥികളായ സജ്‌ന-ഫിറോസ് ദമ്പതികളെ പുറത്താക്കി. മോഹൻലാൽ നേരിട്ടെത്തിയാണ് സജ്‌ന-ഫിറോസ് ദമ്പതികളെ പുറത്താക്കിയത്. സ്ത്രീകള്‍ അടക്കമുള്ള മത്സരാര്‍ത്ഥികളെ അധിക്ഷേപിക്കുകയും ബിഗ് ബോസ് നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്‌തതിനാണ് ഇവരെ ഷോയിൽ നിന്നും പുറത്താക്കിയത്.
 
രണ്ട് വ്യക്തികളായിരുന്നുവെങ്കിലും ഒറ്റ മത്സരാർത്ഥിയായിട്ടായിരുന്നു രണ്ടുപേരും മത്സരിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രമ്യ, സൂര്യ എന്നിവര്‍ക്കെതിരായി സജ്ന-ഫിറോസ് ദമ്പതിമാര്‍ അധിക്ഷേപകരമായി സംസാരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍