ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസാണ്. ജലീലിന്റെ രാജി വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കലക്കന്‍ പ്രതികരണമാണ് ഫിറോസ് നടത്തിയിരിക്കുന്നത്. ബന്ധുനിയമന വിവാദങ്ങള്‍ നടക്കുന്ന സമയത്ത് തന്നെയും യൂത്ത് ലീഗിനെയും പരിഹസിച്ച് ജലീല്‍ ഫെയ്‌സ്ബുക്കിലിട്ട വരികള്‍ എടുത്ത് തന്നെ ഫിറോസ് തിരിച്ചടിക്കുകയാണ്.
അതേസമയം, ജലീലിന്റെ മറ്റൊരു പ്രസ്താവനയും സോഷ്യല്‍മീഡിയ കുത്തിപൊക്കിയിരിക്കുകയാണ്. മുന്‍മന്ത്രിയും ലീഗ് നേതാവുമായി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനോട് മന്ത്രി കവിത ചൊല്ലി പ്രതികരിച്ചിരുന്നു. അന്നത്തെ പ്രതികരണം ഇപ്പോള്‍ ജലീലിന്റെ കാര്യത്തിലും സത്യമായല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളുന്നത്. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന കവിത ചൊല്ലിയാണ് ജലീല്‍ അന്ന് പ്രതികരിച്ചത്.