തൻ്റെ ഇരട്ടകുഞ്ഞുങ്ങളെ ഒരുമിച്ച് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് ഗായിക ചിന്മയി. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണിതെന്ന അടിക്കുറിപ്പോടെയാണ് ചിന്മയി ചിത്രം പങ്കുവെച്ചത്. ഗർഭകാല ചിത്രങ്ങൾ ഒന്നും പങ്കുവെയ്ക്കാത്തതിനാലും സമൂഹമാധ്യമങ്ങളിൽ ഗർഭിണിയാണെന്ന് വെളിപ്പെടുത്താത്തതിനാലും ചിന്മയി വാടകഗർഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന് പ്രചാരണമുണ്ടായിരുന്നു.
ഈ വർഷം ജൂണിലാണ് ചിന്മയി ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഒരു മകനും മകളുമാണ് പിറന്നത്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്കു പേര് നൽകിയിരിക്കുന്നത്. 2014ൽ ആയിരുന്നു ചിന്മയിയുടെയും നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുലിൻ്റെയും വിവാഹം.