തമിഴിലെ ‘ചാര്‍ലി’യാകാന്‍ ധനുഷ് തയ്യാറെടുക്കുന്നു. ‘ചാര്‍ലി’ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഇതിനകം തന്നെ ധനുഷ് നിര്‍മ്മാതാക്കളെയും സംവിധായകരെയും സമീപിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ റീമേക്കിനായി തമിഴിലെ ചില മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, ‘പ്രേമം’ ചിത്രത്തിന്റെ റീമേക്ക് അവകാശം ധനുഷിന്റെ വണ്ടര്‍ബാര്‍ പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതി നായകനായി ചിത്രം ഇറങ്ങുന്നു എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.തമിഴ്നാട്ടില്‍ ‘പ്രേമം’ പ്രദര്‍ശനവിജയം നേടിയതിനെ തുടര്‍ന്നാണ് റീമേക്ക് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.