എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് താര. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ബിനീഷുമായി സൗഹൃദമുണ്ടെന്ന് താര പറഞ്ഞു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ബിനീഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
' We Said Yes. ടീമേ.. ഇന്ന് മുതല്‍ എന്നും, സന്തോഷത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്‌നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ 'താര' എന്നോടൊപ്പം ഉണ്ടാകും..എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം.' എന്നാണ് താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിനീഷ് കുറിച്ചത്.
തന്റെ വിവാഹം അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നെന്നും വിവാഹത്തിന്റെ തിയതി തീരുമാനിച്ചിട്ടില്ലെന്നും ബിനീഷ് പറഞ്ഞു. ഒരു ഫോട്ടോഷൂട്ട് മാത്രമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും വേണമെന്നും താരം കൂട്ടിച്ചേര്‍ത്തു.