പവിത്രം എന്റെ പ്രിയപ്പെട്ട സിനിമ, മോഹന്‍ലാലിന്റെ അഭിനയം അളക്കാന്‍ ആളല്ല, വൃഷഭ സംവിധായകന്‍

അഭിറാം മനോഹർ

ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (14:59 IST)
തുടരും എന്ന സിനിമയുടെ വിജയത്തിന് ശേഷം വിജയവഴിയിലൂടെയാണ് മോഹന്‍ലാല്‍. ഏറ്റവും പുതിയതായി വൃഷഭ എന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് മോഹന്‍ലാലിന്റേതായി റിലീസിനൊരുങ്ങുന്നത്. കന്നഡയിലെ പ്രശസ്തനായ യുവസംവിധായകനായ നന്ദകിഷോറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്തമാസം സിനിമ റിലീസ് ചെയ്യാനിരിക്കെ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചതിനെ പറ്റി നന്ദകിഷോര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മാതൃഭൂമിയോടാണ് താരം മനസ്സ് തുറന്നത്.
 
പരമശിവന്റെ പോരാളി എന്നാണ് വൃഷഭ എന്നതിനെ കൊണ്ട് ഉദ്ദേശിക്കുന്നത്. ഫാന്റസിയും ചരിത്രവും ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. സോഷ്യല്‍ ഫാന്റസി ഡ്രാമകളും പീരിയഡ് ഫാന്റസി ഡ്രാമകളും ഇഷ്ടമാണ്. അങ്ങനെയാണ് ഈ സിനിമയിലേക്കെത്തിയത്.ഒരേസമയം ഒരു യോദ്ധാവും അച്ഛനും വൈകാരികമായി ദുര്‍ബലനും എന്നാല്‍ കരുത്തനുമാകാന്‍ കഴിയുന്ന താരത്തെയായിരുന്നു ആവശ്യം. മനസ്സില്‍ മോഹന്‍ലാല്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
 
എന്റെ അടുത്ത സുഹൃത്ത് വഴിയാണ് മോഹന്‍ലാലിനടുത്ത് എത്തുന്നത്. മോഹന്‍ലാലിനെ പോലെ വിനയാന്വിതനായ മറ്റൊരാളെ മുന്‍പ് കണ്ടിട്ടില്ല. മോഹന്‍ലാലിനെ കണ്ട അനുഭവം വളരെ ദൈവീകമായാണ് തോന്നിയിട്ടുള്ളത്. മോഹന്‍ലാല്‍ സാറിന്റെ അഭിനയത്തെ പറ്റി അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. ഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ്. ഞാന്‍ എപ്പോഴും കാണുന്ന സിനിമയാണ് പവിത്രം. അതിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ റേഞ്ചിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ലോകോത്തര ആക്ടറാണ് ലാല്‍ സാര്‍. നന്ദകിഷോര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍