13 വർഷത്തിനുശേഷം 'ബിലാൽ', ഏറ്റവും അടിപൊളി അപ്‌ഡേറ്റ് ഇതാ !

കെ ആര്‍ അനൂപ്

തിങ്കള്‍, 16 നവം‌ബര്‍ 2020 (23:13 IST)
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. ബാല, മം‌മ്ത മോഹൻ‌ദാസ്, ലെന തുടങ്ങിയ അഭിനേതാക്കൾ രണ്ടാം ഭാഗത്തിലും ഉണ്ടാകും. ബിലാലിൽ റിമി ടോമിയായി ഇത്തവണയും എത്തുന്നതിന്റെ സന്തോഷത്തിലാണ് മം‌മ്ത.
 
ആദ്യഭാഗത്തിൽ മമ്മൂട്ടി കഥാപാത്രം ബിലാലുമായി ചെറിയൊരു അകല്‍ച്ചയുള്ള കഥാപാത്രമായിരുന്നു മം‌മ്തയുടെത്. ബാലയുടെ മുരുകനേക്കാള്‍ സ്‌നേഹം റിമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ടെന്നാണ് മംമ്ത പറയുന്നത്.
 
മനോജ് കെ ജയന്‍, ലെന, ഇന്നസെന്റ്, വിജയരാഘവന്‍, ജോയ്മാത്യു, പ്രകാശ് രാജ്, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് രണ്ടാം ഭാഗത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍