മമ്മൂട്ടിച്ചിത്രം പൂര്‍ത്തിയായി, നന്ദി പറഞ്ഞ് മഞ്‌ജു വാര്യര്‍

കെ ആര്‍ അനൂപ്

ബുധന്‍, 4 നവം‌ബര്‍ 2020 (12:56 IST)
മമ്മൂട്ടി - മഞ്ജു വാര്യർ ചിത്രം ദ പ്രീസ്റ്റ് അവസാന ഷെഡ്യൂൾ പൂർത്തിയാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ച സിനിമയിലെ മഞ്ജു വാര്യർ ഉൾപ്പെടുന്ന ഭാഗമാണ് ഒടുവിലായി ഷൂട്ട് ചെയ്തത്. മമ്മൂട്ടിയുടെ രംഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നു. കൊവിഡിന് മുമ്പ് ഷൂട്ടിംഗ് തുടങ്ങി കൊവിഡിനൊപ്പം പൂർത്തിയാക്കിയ മമ്മൂട്ടി ചിത്രം കൂടിയാണിത്.
 
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
 
സിനിമയുടെ പാക്കപ്പ് ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ട് മഞ്ജുവാര്യർ സന്തോഷം പങ്കുവച്ചു. "ഇന്നലെ(നവംബർ 3) ആയിരുന്നു സിനിമയുടെ പാക്കപ്പ്. നിങ്ങളുടെ സ്നേഹത്തിന് ബിഗ് താങ്ക്സ്" - മഞ്ജുവാര്യർ കുറിച്ചു. അതേസമയം താരം പങ്കുവെച്ച ചിത്രത്തിനെ താഴെ നിരവധി  കമന്റുകളാണ് വരുന്നത്. മഞ്ജുവിന്റെ ലുക്കിനെ പ്രശംസിക്കുകയാണ് ആരാധകർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍