ബിഗ്ബിയൊക്കെ ചെറുത്, വലിയ മീന്‍ ഉടന്‍ വരും - അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും!

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (14:52 IST)
അമല്‍ നീരദ് ഒരു മമ്മൂട്ടിച്ചിത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ അതെന്നും മലയാള സിനിമാ പ്രേക്ഷകരുടെ മനസിലുണ്ട്. ‘ബിഗ്ബി’ എന്ന ആ ചിത്രത്തെയാണ് ഒരു തലമുറയൊന്നാകെ നെഞ്ചോടടക്കി സ്നേഹിക്കുന്നത്.
 
മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആനന്ദം കൊണ്ട് ഒരു ചങ്കിടിപ്പ് സ്വാഭാവികമാണ്. അത് ഒരു വമ്പന്‍ പ്രൊജക്ടിനുവേണ്ടിയാണെന്ന് അറിയുമ്പോഴോ?
 
‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ബ്രഹ്മാണ്ഡ സിനിമയാണ് അമലും മമ്മൂട്ടിയും ചേര്‍ന്ന് ഇനിയൊരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്നു. ആഗസ്റ്റ് സിനിമാസാണ് നിര്‍മ്മാണം.
 
ദി ഗ്രേറ്റ്ഫാദറിന് ശേഷം ആഗസ്റ്റ് സിനിമാസും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമായിരിക്കും കുഞ്ഞാലിമരയ്ക്കാര്‍. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കും. 
Next Article