ആർമിക്കാരെ, എന്റെ മരണമാണോ നിങ്ങൾക്ക് കണേണ്ടത്? സൈബർ ആക്രമണത്തിൽ സൂര്യ

വെള്ളി, 28 മെയ് 2021 (14:05 IST)
ബിഗ് ബോസ് മൂന്നാം സീസണിൽ നിന്നും അവസാനം പുറത്തുപോയ താരമായിരുന്നു സൂര്യ മേനോൻ. തുടർന്ന് ബിഗ്‌ബോസ് ക്രൂവിനുള്ളിൽ തന്നെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷോ അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ സൂര്യ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് താരത്തിനെതിരെ നടക്കുന്നത്.
 
പല ഫാൻസ് ഗ്രൂപ്പുകളിൽ നിന്നാണ് സൈബർ ആക്രമണം. ഷോയ്ക്കുള്ളിൽ നടന്ന പല സംഭവങ്ങളും നോക്കിയായിരുന്നു സൂര്യയ്ക്കെതിരായ പല ആരോപണങ്ങളും ആക്രോശങ്ങളും.ഇതുവരെയും ഈ സൈബർ ആക്രമണങ്ങളോട് സൂര്യ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോളിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.
 
ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബർ ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇനിയെന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് ആർമിക്കാരെ? എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ സൂര്യയുടെ ചോദ്യം. ദയവു ചെയ്ത് എന്നെ സ്നേഹിക്കുന്നവർ ആരുടെ അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുത്. ചിലപ്പോൾ അവർ അറിയാത്ത കാര്യമായിരിക്കും എന്നൊരു ഇൻസ്റ്റഗ്രാം സ്റ്റോറി കൂടി താരം പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍