മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹത്തിനു ശേഷം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം താരം ബ്രേക്ക് എടുത്തിരിക്കുകയാണ്. സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ ഭാവന അതിഥിയായി എത്താറുണ്ട്. മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ ജൂനിയേഴ്‌സ് എന്ന പരിപാടിയില്‍ ഭാവന അതിഥിയായി എത്തിയിരുന്നു. പരിപാടിയുടെ അവതാരക കൂടിയായ റിമി ടോമിക്കൊപ്പമുള്ള ഭാവനയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.