മലയാളത്തില്‍ ഇന്ന് റിലീസാകുന്നത് 3 സിനിമകള്‍. മൂന്ന് സിനിമകള്‍ തമ്മിലെല്ലാം ക്ലാഷ് വരുന്നത് സ്വാഭാവികമായ സംഭവമാണെങ്കിലും ഇത്തവണ ഏറ്റുമുട്ടുന്നത് മലയാളത്തില്‍ തിളങ്ങിനിന്നിരുന്ന മൂന്ന് നായികമാരുടെ സിനിമകളാണ്. ഇതാദ്യമായാകും സ്ത്രീ പ്രാധാന്യമുള്ള 3 സിനിമകള്‍ ബോക്‌സോഫീസില്‍ ഏറ്റുമുട്ടുന്നത്.
മഞ്ജുവാര്യര്‍ നായികയാവുന്ന ഫൂട്ടേജ്, ഭാവനയെ നായികയാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഫൂട്ടേജ്, മീര ജാസ്മിന്‍ നായികയായി എത്തുന്ന പാലും പഴവും എന്നീ സിനിമകളാണ് ഇന്ന് റിലീസാകുന്നത്. മലയാളത്തില്‍ തിളങ്ങിനിന്നിരുന്ന 3 നായികമാര്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമാകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ഫൂട്ടേജ്
മഞ്ജുവാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് എഡിറ്റര്‍ സൈജു ശ്രീധരനാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസാണ് സിനിമ പ്രേക്ഷകരില്‍ എത്തിക്കുന്നത് എന്നതും പരീക്ഷണ സിനിമയാണ് എന്നതും ഫൂട്ടേജിനുള്ള ആകാംക്ഷ ഉയര്‍ത്തുന്നു. അഞ്ചാം പാതിര,കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായര്‍,ഗായത്രി അശോക് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഹണ്ട്
ചിന്താമണി കൊലക്കേസ് എന്ന സിനിമയ്ക്ക് ശേഷം ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്ന സിനിമ ഒരു പാരനോര്‍മല്‍ ത്രില്ലറാണ്. മെഡിക്കല്‍ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന ദുരൂഹമരണങ്ങളുടെ പിന്നിലുള്ള സത്യം ചികയുന്ന കഥാപാത്രമായാണ് സിനിമയില്‍ ഭാവനയെത്തുന്നത്.
പാലും പഴവും
മീര ജാസ്മിനും അശിന്‍ ജോസും പ്രധാനവേഷങ്ങളിലെത്തുന്ന വികെ പ്രകാശ് സിനിമ ഒരു കോമഡി എന്റര്‍ടൈനറാണ്. മലയാളികളുടെ പ്രിയപ്പെട്ട നടിയായ മീര ജാസ്മിന്‍ തന്റെ സ്‌ട്രോങ്ങ് സോണില്‍ ചെയ്യുന്ന വേഷമാണ് എന്നതിനാല്‍ ഈ സിനിമയേയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.