ആക്റ്റര്‍ ബേസില്‍ ഇനി തമിഴിലേക്കും, തമിഴ് സൂപ്പര്‍ താരത്തിന്റെ സിനിമയിലൂടെ അരങ്ങേറ്റം

അഭിറാം മനോഹർ

ഞായര്‍, 16 മാര്‍ച്ച് 2025 (12:10 IST)
മലയാള സിനിമയില്‍ സംവിധായകന്‍ എന്നതിലുപരി നടനെന്ന നിലയിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് ബേസില്‍ ജോസഫ്. ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ബേസില്‍ അവസാനം ഇറങ്ങിയ പൊന്മാന്‍ എന്ന സിനിമയിലൂടെ താനൊരു മികച്ച ആക്ടര്‍ കൂടിയാണെന്ന് തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒടിടി റിലീസായി ഇറങ്ങിയ സിനിമയ്ക്ക് വലിയ പ്രശംസ ലഭിക്കുന്നതിനിടെ  തമിഴ് അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയാണ് ബേസില്‍ ജോസഫ്.
 
 സുരറൈ പോട്രു, ഇരുധി സുട്രു സിനിമകളുടെ സംവിധായികയായ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന സിനിമയിലൂടെയാണ് ബേസിലിന്റെ കോളിവുഡ് എന്‍ട്രി. തമിഴിലെ സൂപ്പര്‍ താരമായ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയില്‍ രവി മോഹന്‍(ജയം രവി) ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അഥര്‍വ, ശ്രീലീല തുടങ്ങിയവരും സിനിമയില്‍ മറ്റ് വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍