കുടിയേറ്റ പ്രശ്‌നം ഒരു ടൈം ബോംബാണ്, സ്ഥിതി ഗുരുതരമാവുന്നതിന് മുമ്പ് പരിഹരിക്കണമെന്ന് കമൽഹാസൻ

ബുധന്‍, 15 ഏപ്രില്‍ 2020 (13:13 IST)
കുടിയേറ്റ തൊഴിലാളികൾ മുംബൈയിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ.കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കൂടി പരിഗണിച്ചായിരിക്കണം കേന്ദ്രം പ്രഖ്യാപമനങ്ങൾ നടത്തേണ്ടതെന്ന് കമൽഹാസൻ പറഞ്ഞു.
 

All the balcony people take a long and hard look at the ground. First it was Delhi, now Mumbai.
The migrant crisis is a time bomb that must be defused before it becomes a crisis bigger than Corona. Balcony government must keep their eyes on what's happening on the ground too.

— Kamal Haasan (@ikamalhaasan) April 14, 2020
‘ആദ്യം ദില്ലി ഇപ്പോള്‍ മുംബൈ. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ഒരു ടൈം ബോബാണ്. സ്ഥിതി കൊറോണയേക്കാൾ വലിയ പ്രതിസന്ധിയാകുന്നതിന് മുമ്പ് ഇത് പരിഹരിക്കണം.ഏറ്റവും താഴെ തട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്തെന്ന് ബാൽക്കണി സർക്കാർ ശ്രദ്ധിക്കണമെന്നും കമൽ ട്വിറ്ററിൽ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍