ഡാകു മഹാരാജിലൂടെ കേരളത്തിലും ഫാൻസ്, രണ്ടും കൽപ്പിച്ച് ബാലയ്യ, അഖണ്ഡ 2 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമയായി
തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. അതിമാനുഷികമായ രംഗങ്ങള്‍ നിറഞ്ഞ ബാലയ്യ സിനിമയുടെ രംഗങ്ങള്‍ ഏറെക്കാലമായി മറുഭാഷ സിനിമകള്‍ക്ക് ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നുവെങ്കില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വേറെ ട്രാക്കിലാണ് ബാലയ്യ. അവസാനമായി ഇറങ്ങിയ ഡാകു മഹാരാജ് ഒടിടി റിലീസായി എത്തിയപ്പോള്‍ കേരളത്തിലടക്കം സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ അഖണ്ഡ 2വിന്റെ തയ്യാറെടുപ്പിലാണ് ബാലയ്യ. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. മഹാകുംഭമേളയില്‍ വെച്ചായിരുന്നു അഖണ്ഡ 2വിന്റെ ചിത്രീകരണം ആരംഭിച്ചത്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ബിഗ് സ്‌ക്രീനില്‍ ഇന്ന് വരെ കാണാത്ത കാഴ്ചകളാകും അഖണ്ഡ 2വില്‍ ഉണ്ടാവുക.