ബാഹുബലി താരത്തിന് 47 വയസ്സിൽ വിവാഹം, സന്തോഷം പങ്കിട്ട് സുബ്ബരാജു

അഭിറാം മനോഹർ

വ്യാഴം, 28 നവം‌ബര്‍ 2024 (13:23 IST)
Subbaraju
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ തെലുങ്കുതാരം സുബ്ബരാജു വിവാഹിതനായി. 47മത്തെ വയസിലാണ് താരത്തിന്റെ വിവാഹം. വിവാഹക്കാര്യം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. വിവാഹവേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം വിവാഹക്കാര്യം അറിയിച്ചത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Subba Raju (@actorsubbaraju)

അവസാനം വിവാഹിതനായി എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. സില്‍ക്ക് കുര്‍ത്തയും മുണ്ടുമാണ് ചിത്രത്തില്‍ താരം അണിഞ്ഞിരിക്കുന്നത്. ചുവപ്പ് പട്ട് സാരിയാണ് വധുവിന്റെ വേഷം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴെ താരത്തിന് വിവാഹാശംസകളുമായി എത്തിയിരിക്കുന്നത്. ബാഹുബലിയില്‍ സുബ്ബരാജു അവതരിപ്പിച്ച കുമാരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2003ല്‍ ഖട്ഗം എന്ന സിനിമയിലൂടെ അരങ്ങേറിയ താരം പോക്കിരി ഉള്‍പ്പടെ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച താരമാണ്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ,മലയാളം, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍