48 ദിവസത്തെ ചിത്രീകരണത്തിന് വിരാമം, ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം മിറാഷിന് പാക്കപ്പ്

അഭിറാം മനോഹർ

ബുധന്‍, 19 മാര്‍ച്ച് 2025 (12:40 IST)
ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന് പാക്കപ്പ്. 48 ദിവസത്തെ ഷൂട്ടിങ്ങിനൊടുവിലാണ് സിനിമയ്ക്ക് പാക്കപ്പായത്. സിനിമ ലൊക്കേഷനില്‍ നിന്നുമുള്ള പാക്കപ്പ് ദൃശ്യങ്ങള്‍ പങ്കിട്ട് ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
 കഴിഞ്ഞ വര്‍ഷത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയ്ക്ക് ശേഷം ആസിഫും അപര്‍ണയും ഒന്നിക്കുന്ന സിനിമയാണ് മിറാഷ്. 2025ല്‍ ആസിഫ് അലിയുടെ സിനിമയായ രേഖാചിത്രവും ഹിറ്റ് സ്റ്റാറ്റസ് നേടിയിരുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കീം ഷാ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ മറ്റ് താരങ്ങള്‍
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍