മൂന്ന് വേഷങ്ങളില്‍ ടൊവിനോ, യുട്യൂബ് കാഴ്ചക്കാര്‍ 20 ലക്ഷത്തിലേക്ക്; അജയന്റെ രണ്ടാം മോഷണം ഞെട്ടിക്കുമോ?

രേണുക വേണു

തിങ്കള്‍, 26 ഓഗസ്റ്റ് 2024 (11:33 IST)
ARM Malayalam Trailer

യുട്യൂബില്‍ വന്‍ ഹിറ്റായി ടൊവിനോ തോമസ് ചിത്രം 'എആര്‍എമ്മി'ന്റെ ട്രെയ്‌ലര്‍. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ഇന്നലെ റിലീസ് ചെയ്ത ട്രെയ്‌ലറിനു യുട്യൂബില്‍ 17 ലക്ഷത്തില്‍ അധികം കാഴ്ചക്കാരായി. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ എആര്‍എം (ARM) മലയാളം ട്രെയ്‌ലര്‍. 
 
കുഞ്ഞികേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, രോഹിണി, ഹരീഷ് ഉത്തമന്‍, ജഗദീഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. 


സുജിത്ത് നമ്പ്യാരുടെ തിരക്കഥയില്‍ നവാഗതനായ ജിതിന്‍ ലാല്‍ ആണ് എആര്‍എം സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഡോ.സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മാണം. ദിബ നൈനാന്‍ തോമസ് ആണ് സംഗീതം. ക്യാമറ ജോമോണ്‍ ടി ജോണ്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍