യാത്ര മിനി കൂപ്പറിലേക്ക് മാറ്റി അര്‍ജുന്‍ അശോകന്‍, പുത്തന്‍ വാഹനം സ്വന്തമാക്കിയ സന്തോഷത്തില്‍ നടന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 14 മാര്‍ച്ച് 2023 (12:11 IST)
യുവ നടന്മാരില്‍ തിരക്കുള്ള താരമാണ് അര്‍ജുന്‍ അശോകന്‍. തന്റെ യാത്രകള്‍ ഇനി പുത്തന്‍ വാഹനത്തില്‍ ആണെന്ന് നടന്‍.മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പര്‍ എസ് ജെസിഡബ്ല്യു സ്വന്തമാക്കിയ സന്തോഷം അര്‍ജുന്‍ പങ്കുവെച്ചു.
 
ഫോക്‌സ്വാഗന്‍ വെര്‍ട്യൂസ് നടന്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
 
'സര്‍വ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും. എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു'- അര്‍ജുന്‍ അശോകന്‍ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
തുറമുഖമാണ് എന്നതിന്റെ ഒടുവില്‍ റിലീസ് ആയ ചിത്രം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍