വിജയ്യും അറ്റ്ലിയും ഒന്നിക്കുന്നു, വരുന്നത് തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രം

കെ ആര്‍ അനൂപ്

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (14:54 IST)
സമീപകാലത്ത് വിജയ് അറ്റ്ലിയ്ക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്തു.
കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഇരുവരും മൂന്ന് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ഇപ്പോഴിതാ ഒരു തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രത്തിനായി വിജയ്യും അറ്റ്ലിയും ഒന്നിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  
 
അല്ലു അര്‍ജുന്റെ 'പുഷ്പ: ദി റൈസ്' വിതരണം ചെയ്ത ഒരു ജനപ്രിയ തെലുങ്ക് പ്രൊഡക്ഷന്‍ ഹൗസ് ചിത്രം നിര്‍മ്മിക്കുമെന്നും കേള്‍ക്കുന്നു.പ്രൊഡക്ഷന്‍ ഹൗസ് അടുത്തിടെ ഇരുവരും തമ്മില്‍ ഒരു മീറ്റിംഗ് നടത്തി എന്നാണ് വിവരം.
 
ഈ കൂട്ടുകെട്ടില്‍ പിറന്ന 'മെര്‍സല്‍' റിലീസ് ചെയ്ത 5 വര്‍ഷങ്ങള്‍ ഈയടുത്താണ് പിന്നിട്ടത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍