കൈയില്‍ വാളുമായി ഉദയനിധി, ആദ്യമായി നടനൊപ്പം എആര്‍ റഹ്‌മാന്‍, ടീസര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 28 നവം‌ബര്‍ 2022 (14:42 IST)
നടന്‍ ഉദയനിധി സ്റ്റാലിന്‍ തന്റെ ജന്മദിനം കഴിഞ്ഞദിവസമാണ് ആഘോഷിച്ചത്. ഈ വേളയില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍ 'മാമനന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പങ്കിട്ടു.
 
കൈയില്‍ വാളുമായി നില്‍ക്കുന്ന ഉദയനിധി സ്റ്റാലിനെയാണ് വീഡിയോയില്‍ കാണാനായത്. താന്‍ ആദ്യമായാണ് ഉദയനിധി സ്റ്റാലിനൊപ്പം പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ എആര്‍ റഹ്‌മാന്‍, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
 മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
 പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 2023 ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് സാധ്യത.
   
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍