മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ഛക്ദ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്ക ശർമയാണ് നായികയായെത്തുന്നത്. .
മകൾ വാമികയുടെ ജനന ശേഷം അനുഷ്ക ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഛക്ദ എക്സ്പ്രസ്. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നെറ്റ്ഫ്ലിക്സ് റിലീസായെത്തുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പ്രഖ്യാപനം നടന്നത്.