ഇനി നിർമാണത്തിലേക്കില്ല: പ്രൊഡക്ഷൻ ഹൗസിൽ നിന്നും പിന്മാറി അനുഷ്‌ക ശർമ

ഞായര്‍, 20 മാര്‍ച്ച് 2022 (17:22 IST)
അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നിർമാതാവ് എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ച താരമാണ് അനുഷ്‌ക ശർമ. ക്ലീൻ സ്ലേറ്റ് ഫലിംസ് എന്ന ബാനറിൽ അനുഷ്‌ക ഒരുക്കിയ ചിത്രങ്ങളെല്ലാം മികച്ചവയായിരുന്നു.ഇപ്പോഴിതാ നിർമാണ കമ്പനിയിൽ നിന്നും താൻ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.
 
25ആം വയസിൽ തന്റെ സഹോദരൻ കർണേഷ് ശർമയുമായി ചേർന്നാണ് അനുഷ്‌ക ക്ലീൻ സ്ലേറ്റ് ഫിലിംസിന് തുടക്കമി‌ട്ടത്. ശക്തമായ ഉള്ളടക്കമുള്ള ചിത്രങ്ങൾ നിർമിക്കണമെന്നായിരുന്നു തുടക്കസമയത്ത് ഞങ്ങൾ ആഗ്രഹിച്ചിർഇന്നത്. ഇതുവരെയുള്ള യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അനുഷ്‌ക കുറിച്ചു.
 
നിർമാണ കമ്പനിയുടെ അവകാശം പൂർണമായി സഹോദരനെ ഏൽപ്പിച്ചിരിക്കുകയാണ് അനുഷ്‌ക. അമ്മ എന്ന നിലയിൽ ജീവിതം ബാലൻസ് ചെയ്യുന്നതിന്റെ ഭാഗമായാണ് തന്റെ പിന്മാറ്റമെന്ന് അനുഷ്‌ക പറഞ്ഞു. ആദ്യ പ്രണയമായ അഭിനയത്തിലേക്ക് ത്രികെ പോകാനായണ് നിർമാണത്തിൽ നിന്നും പിന്നോട്ട് പോകുന്നതെന്നും താരം പറഞ്ഞു.
 
2013ൽ തുടക്കമിട്ട നിർമാണ കമ്പനിയുടെ ഭാഗമായി എൻഎച്ച് 10.പാരി,ബുൾബുൾവെബ് സീരീസായ പാതാൾ ലോക് എന്നിവയാണ് പുറത്തിറങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍