കാൻസ് ഫെസ്റ്റിവലിൽ തെരെഞ്ഞെടുക്കപ്പെട്ട് സണ്ണി ലിയോൺ ചിത്രം കെന്നഡി

ശനി, 15 ഏപ്രില്‍ 2023 (12:22 IST)
അനുരാഗ് കശ്യപ്- സണ്ണി ലിയോണി ചിത്രമായ കെന്നഡി 2023ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്. കാനിൽ മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിലാണ് സിനിമ തിരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2023 മെയ് 16 മുതൽ 27 വരെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.
 
ഇതാദ്യമായാണ് അനുരാഗ് കശ്യപും സണ്ണി ലിയോണും ഒന്നിക്കുന്നത്. രാഹുൽ ഭട്ടാണ് ചിത്രത്തിലെ മറ്റൊരു താരം. അഗ്ളി എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് രാഹുൽ ഭട്ട് അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിച്ചത്. 2013ൽ ഈ ചിത്രവും കാനിൽ പ്രദർശിപ്പിച്ചിരുന്നു. 2022ൽ ഇറങ്ങിയ അനുരാഗ് കശ്യപ് ചിത്രമായ ദൊബാരയിലും രാഹുൽ ഭട്ട് അഭിനയിച്ചിരുന്നു. ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് കെന്നഡി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍