ഏജൻ്റിൽ വെറുമൊരു ക്യാമിയോ റോളല്ല, മമ്മൂട്ടി ഫാൻസിനെ ആവേശഭരിതരാക്കി ഏജൻ്റ് അണിയറപ്രവർത്തകർ

ശനി, 15 ഏപ്രില്‍ 2023 (11:49 IST)
അഖിൽ അക്കിനേനി നായകനായി എത്തുന്ന ഏജൻ്റെ ഈ മാസം 28ന് റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളി താരമായ മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രമായി എത്തുമെന്ന് നേരത്തെ തന്നെ ഏജൻ്റ് സിനിമയുടെ അണിയറക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമയിൽ എത്രത്തോളം പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിയുടേതെന്ന് ആരാധകർക്ക് സംശയമുണ്ടായിരുന്നു.
 
ഇപ്പോഴിതാ ഈ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറക്കാർ. ചിത്രത്തിൽ മുഴുനീളമുള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്ന് അവർ വ്യക്തമാക്കുന്നു. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഡലായ സാക്ഷി വൈദ്യയാണ് നായികയെ അവതരിപ്പിക്കുന്നത്. ഒരു സ്പൈ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍