ചുംബന രംഗത്തിൽ നടന് ആവേശം കൂടി, നിതംബത്തിൽ കടന്നു പിടിച്ചു: ദുരനുഭവം പങ്കുവെച്ച് നടി അനുപ്രിയ

അഭിറാം മനോഹർ

വ്യാഴം, 3 ഏപ്രില്‍ 2025 (16:17 IST)
ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ ഒരു നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി അനുപ്രിയ ഗോയങ്ക. ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ നടന്‍ തന്റെ നിതംബത്തില്‍ കടന്നുപിടിച്ചെന്നാണ് നടി തുറന്ന് പറഞ്ഞിരിക്കുന്നത്.
 
 2 തവണ അങ്ങനെ സംഭവിച്ചു. ആ വ്യക്തി എന്നെ മുതലെടുത്തു എന്ന് ഞാന്‍ പറയില്ല. ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ ആവേശം കൂടി കയറിപിടിക്കുകയായിരുന്നു. അയാള്‍ ആവേശഭരിതനാകുന്നത് എനിക്ക് കാണാമായിരുന്നു. പക്ഷേ അഭിനയിക്കുമ്പൊള്‍ അങ്ങനെ സംഭവിക്കരുത്. അതിക്രമത്തിന് നമ്മള്‍ ഇരയായതായി നമുക്ക് തോന്നും. ഒരു ചുംബനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു തനിക്ക് ഈ അനുഭവം ഉണ്ടായതെന്നും അനുപ്രിയ ഗോയങ്ക പറയുന്നു.
 
 മറ്റൊരു സിനിമയില്‍ അത്ര കംഫര്‍ട്ടബിള്‍ ആയ വസ്ത്രമായിരുന്നില്ല ഞാന്‍ ധരിച്ചത്. അതിലെ നടന്‍ അരയില്‍ പിടിക്കുന്ന രംഗമായിരുന്നു. എന്നാല്‍ എന്റെ നിതംബത്തില്‍ പിടിക്കാനാണ് അയാള്‍ ശ്രമിച്ചത്. അധികം താഴേക്ക് പോകേണ്ടെന്ന് പറഞ്ഞ് ഞാന്‍ അയാളുടെ കൈ എടുത്ത് എന്റെ അരക്കെട്ടിലോട്ട് നീക്കിവെച്ചു. ചുംബനരംഗങ്ങളില്‍ ചിലര്‍ മാന്യമായി തന്നെ പെരുമാറും എന്നാല്‍ ചിലര്‍ക്ക് ആവേശം കൂടും അത് സഹിക്കാനാവില്ല. അനുപ്രിയ പറയുന്നു. ബോളിവുഡില്‍ പത്മാവത്, ടൈഗര്‍ സിന്ദാ ഹേ,വാര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അനുപ്രിയ ഗോയങ്ക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍