അനുപമ പരമേശ്വരൻ നായികയാകുന്ന 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' ജനുവരിയിൽ റിലീസ് !

കെ ആർ അനൂപ്

ചൊവ്വ, 22 ഡിസം‌ബര്‍ 2020 (20:38 IST)
അനുപമ പരമേശ്വരൻ നായികയായെത്തുന്ന പുതിയ മലയാള ചിത്രമാണ് 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്'. പ്രേമം, ജോമോൻറെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അനുപമ പരമേശ്വനെ വീണ്ടും കാണാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. ആർ ജെ ഷാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിലാണ് നടി നായികയായെത്തുന്നത്. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും. ഹക്കീം ഷാജഹാൻ ആണ് നായകൻ.
 
പോഷ് മാജിക്ക ക്രിയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അബ്ദുൾ റഹീം ഛായാഗ്രഹണവും ലിജിൻ ബാബിനോ എഡിറ്റിംഗും നിർവഹിക്കുന്നു.
 
അനുപമ പരമേശ്വരൻ നായികയായെത്തുന്ന തമിഴ് ചിത്രം ‘തള്ളിപ്പോകാതെ’ റിലീസിന് ഒരുങ്ങുകയാണ്. '18 പേജസ്' എന്ന തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലാണ് നടി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍