അന്ന് അനിരുദ്ധിന് 19 വയസ് മാത്രം, സ്വകാര്യ ചിത്രങ്ങൾ ലീക്കായത് കരിയറിനെ ബാധിച്ചു: ആൻഡ്രിയ ജെർമിയ

വ്യാഴം, 16 ഫെബ്രുവരി 2023 (18:31 IST)
മലയാളത്തിലും തമിഴിലും സജീവമായ താരമാണ് നടി ആൻഡ്രിയ. ഗായികയായും നടിയായും കഴിവ് തെളിയിച്ച താരം ഇന്നും സിനിമയിൽ സജീവമാണ്. അതേസമയം കരിയറിൻ്റെ തുടക്കസമയത്ത് സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദ്രനുമായുള്ള സ്വകാര്യരംഗങ്ങൾ പുറത്തുവന്നത് തൻ്റെ കരിയറിനെ ബാധിച്ചതായി ആൻഡ്രിയ പറയുന്നു.
 
അന്ന് അനിരുദ്ധിന് 19 വയസ് മാത്രമെയുള്ളു. തന്നേക്കാൾ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള ചിത്രങ്ങൾ പുറത്തുവരികയും അത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. അത് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. പ്രായം കൂടിയ തനിക്ക് 19 വയസുകാരനെ മാത്രമാണോ കിട്ടിയത് എന്ന തരത്തിൽ വിമർശനങ്ങൾ വന്നു.
 
ഒരു സമയത്ത് ഇത് സംബന്ധിച്ച വിവാദങ്ങൾ കത്തിനിന്നെങ്കിലും പിൻകാലത്ത് തമിഴ് സിനിമയിലെ മുൻനിര നടിയായി ആൻഡ്രിയയും മുൻനിര സംഗീത സംവിധായകനുമായി അനിരുദ്ധും മാറി. ചിത്രങ്ങൾ പുറത്തുവന്നതിന് ശേഷം ഇരുവരും ബ്രേയ്ക്കപ്പായെന്ന വാർത്തകളും പിന്നീട് പുറത്തുവന്നിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍