സ്ത്രീകൾക്ക് വേണ്ടി എഴുതാൻ ഭൂരിഭാഗം ആണുങ്ങൾക്കും അറിയില്ല: ആൻഡ്രിയ ജർമിയ

തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (13:07 IST)
സിനിമയിലുള്ള ഭൂരിഭാഗം ആണുങ്ങൾക്കും സ്ത്രീകൾക്ക് വേണ്ടി എഴുതാൻ അറിയില്ലെന്ന് നടി ആൻഡ്രിയ ജർമിയ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. അടുത്തിടെ പുറത്തിറങ്ങിയ വടചെന്നൈ,തരമണി എന്നീ സിനിമകളിലെ മികച്ച സ്ത്രീ കഥാപാത്രങ്ങൾ കൊണ്ട് കയ്യടി നേടിയ നടിയാണ് ആൻഡ്രിയ.
 
തരമണിക്ക് ശേഷം നിരവധി സ്ത്രീകൾ അവരുടെ ജീവിതങ്ങൾ തുറന്ന് കാട്ടിയ പോലെയാണ് തോന്നിയതെന്ന് അഭിപ്രായപ്പെട്ടു. റാം സാർ മികച്ച എഴുത്തുകാരൻ മാത്രമല്ല ഹൃദയത്തിൽ ഒരു ഫെമിനിസ്റ്റ് കൂടിയാണ്. എന്നാൽ ഭൂരിഭാഗം വരുന്ന പുരുഷന്മാർക്കും സ്ത്രീകൾക്ക് വേണ്ടി എഴുതാൻ അറിയില്ല. അതിനാൽ തന്നെ നമ്മൾക്ക് കൂടുതൽ സ്ത്രീ സംവിധായകരും എഴുത്തുക്കാരും വേണം ആൻഡ്രിയ പറഞ്ഞു. വിജയ് നായകനായി ഇറങ്ങാനിരിക്കുന്ന മാസ്റ്ററാണ് ആൻഡ്രിയയുടെ അടുത്ത ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍