ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ മൗനം തുടരുന്നു, എക്സിക്യൂട്ടീവ് ചേർന്ന് നിലപാട് വ്യക്തമാക്കുമെന്ന് വിശദീകരണം

അഭിറാം മനോഹർ
വ്യാഴം, 22 ഓഗസ്റ്റ് 2024 (12:59 IST)
AMMA
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം തുടര്‍ന്ന് മലയാള സിനിമ താരസംഘടനയായ അമ്മ. എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘടനയുടെ വിശദീകരണം. എക്‌സിക്യൂട്ടീവ് യോഗം എന്നാകുമെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. 
 
നേരത്തെ റിപ്പോര്‍ട്ട് പഠിച്ച ശേഷമെ വിശദമായ മറുപടി ഉണ്ടാകുവെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന എന്ത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article