1991 ഒക്ടോബര്‍ 26 ന് എറണാകുളത്തെ ആലുവയിലാണ് അമലയുടെ ജനനം. മോഡലിങ്ങിലൂടെയാണ് അമല സിനിമയിലേക്ക് എത്തിയത്. മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍, ഫഹദ് ഫാസില്‍ ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് അമലയുടെ ആദ്യകാല സൂപ്പര്‍ഹിറ്റുകള്‍. തമിഴില്‍ മൈന എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടി.