ആലിയ ഭട്ട് കിടന്നുറങ്ങുക മുറിയിലെ ലൈറ്റ് ഓഫ് ചെയ്യാതെ ! കാരണം ഇതാണ്

ശനി, 18 സെപ്‌റ്റംബര്‍ 2021 (15:50 IST)
ബോളിവുഡ് സൂപ്പര്‍ നായിക ആലിയ ഭട്ട് രാത്രി കിടന്നുറങ്ങുക മുറിയിലെ ലൈറ്റ് ഓഫ് ചെയ്യാതെയാണ് ! വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? സംഭവം സത്യമാണ്. ആലിയ തന്നെയാണ് ഇക്കാര്യം ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുള്ളത്. ആലിയ ഭട്ടിന് ഇരുട്ടിനെ വലിയ പേടിയാണ്. ഇരുട്ടിനെ പേടിയുള്ളതുകൊണ്ട് രാത്രി ലൈറ്റുകള്‍ ഓണ്‍ ആക്കി വച്ചാണ് താന്‍ കിടന്നുറങ്ങാറുള്ളതെന്ന് ആലിയ ഭട്ട് പറഞ്ഞു. ചെറുപ്പം മുതല്‍ ആലിയ ഭട്ടിന് ഇരുട്ടിനെ പേടിയുണ്ട്. പിന്നീട് മുതിര്‍ന്നപ്പോഴും ഈ പേടി ആലിയയ്‌ക്കൊപ്പം കൂടി. തനിക്ക് വിമാനയാത്രകള്‍ ഇഷ്ടമല്ലെന്നും ആലിയ ഭട്ട് മറ്റൊരു അവസരത്തില്‍ തുറന്നുപറഞ്ഞിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍