ഇനി ടാസ്‌കില്‍ വിജയിക്കുന്ന ആളിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കും. എന്നാല്‍ തന്റെ ഇഷ്ടക്കേട് അഖില്‍ മാരാര്‍ തുറന്നു പറഞ്ഞു.പനിയായിട്ടാണ് താന്‍ ടാസ്‌ക് ചെയ്തതെന്നും ക്യാപ്റ്റന്‍സിയില്‍ മത്സരിക്കാന്‍ താന്‍ യോ?ഗ്യനാണെന്നും അഖില്‍ പറയുകയുണ്ടായി. ക്യാപ്റ്റന്‍ ആകാത്തവരെയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നാദിറ അഖിലിനോട് പറയുന്നുണ്ടായിരുന്നു. ചിത്ര സംയോജനം എന്ന മത്സരത്തിനു ഒടുവില്‍ ഷിജു ക്യാപ്റ്റനായി.