ഷൂട്ട് കഴിഞ്ഞു പഴയ ലുക്കിലേക്ക് തിരിച്ചുപോയി പ്രണവ്, 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഡബ്ബിങ് തിരക്കുകളില്‍ നടന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 9 ജനുവരി 2024 (15:14 IST)
pranav mohanlal varshangalkku shesham
പ്രണവ് മോഹന്‍ലാലിന്റെ 'വര്‍ഷങ്ങള്‍ക്ക് ശേഷം'പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ടീം ഡബ്ബിങ് ജോലികളിലേക്ക് കടന്നു. പ്രണവ് മോഹന്‍ലാലിന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പുരോഗമിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയതോടെ പ്രണവ് തന്റെ പഴയ രൂപത്തിലേക്ക് തിരിച്ചുപോയി. സിനിമയ്ക്കായി മുടി വളര്‍ത്തിയ നടനെ തീരെ മുടിയില്ലാതെയൊക്കെയാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തില്‍ കാണാനാകുന്നത്.
 
നീളന്‍ചുരുള മുടിയോടുകൂടിയോ അല്ലെങ്കില്‍ തീരെ മുടിയില്ലാതെയൊക്കെയാണ് പ്രണവിനെ മിക്കപ്പോഴും കാണാന്‍ ആകുക. മെലിഞ്ഞ ശരീരപ്രകൃതമാണ് താരപുത്രന്. ALSO READ: വിജയകാന്തിന്റെ മരണസമയത്ത് ന്യൂയോര്‍ക്കില്‍, ചെന്നൈയിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് വിശാല്‍, 500 പേര്‍ക്ക് ഭക്ഷണം നല്‍കി നടന്റെ കൂടെ ആര്യയും
 
 വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം'ചിത്രീകരണം 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. 
സിനിമയില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ശ്രീനിവാസന്റെയും മോഹന്‍ലാലിന്റേയും പഴയകാല ജീവിതമാണ് സിനിമ പറയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധ്യാനിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്നിരുന്നു.ALSO READ: Body Weight: ശരീരഭാരം നോക്കേണ്ടത് എപ്പോള്‍?
 
വലിയ പ്രതീക്ഷകളോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയെ പ്രണവ് മോഹന്‍ലാല്‍ ആരാധകര്‍ നോക്കി കാണുന്നത്. ഹൃദയം പോലെ 100 കോടി ക്ലബ്ബില്‍ ഈ ചിത്രവും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. പ്രണവിന്റെ ഇപ്പോഴുള്ള ലുക്ക് കാണുമ്പോള്‍ മോഹന്‍ലാലിന്റെ പഴയ വിന്റേജ് രൂപം പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
 
പ്രണവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം പ്രഖ്യാപിച്ചത്.ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. അതിഥി വേഷത്തില്‍ ആകും നിവിന്‍ പോളി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
 ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍