നടി ശ്രുതി ആശുപത്രിയിലെത്തിയത് പൊട്ടിക്കരഞ്ഞുകൊണ്ട്; ആ സമയത്ത് മരണവിവരം അറിഞ്ഞിരുന്നു (വീഡിയോ)

ശനി, 30 ഒക്‌ടോബര്‍ 2021 (11:17 IST)
നടന്‍ പുനീത് രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് അറിഞ്ഞ ശേഷം നടി ശ്രുതി വിക്രം ആശുപത്രിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ വേദനിപ്പിക്കുന്നത്. ആ സമയത്ത് പുനീത് രാജ്കുമാറിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, ശ്രുതി അടക്കമുള്ള അഭിനേതാക്കളെ പുനീത് മരിച്ച വിവരം രഹസ്യമായി അറിയിക്കുകയായിരുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ശ്രുതി ആശുപത്രിയിലെത്തിയത്. കാറിലിരുന്ന് ശ്രുതി പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ കാണാം. ബെംഗളൂരു വിക്രം ആശുപത്രിയില്‍ നൂറു കണക്കിനു ആരാധകരാണ് തടിച്ചുകൂടിയത്. ഇതിനിടയിലാണ് ശ്രുതിയും എത്തിയത്. പുനീതിന്റെ മരണം സ്ഥിരീകരിക്കുമ്പോള്‍ ശ്രുതിയും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഹൃദയം തകര്‍ന്നാണ് ശ്രുതി അടക്കമുള്ള താരങ്ങളും പുനീതിന്റെ കുടുംബാംഗങ്ങളും മരണവാര്‍ത്ത കേട്ടത്. 


ജയറാം നായകനായ കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, മമ്മൂട്ടി നായകനായ ഒരാള്‍ മാത്രം തുടങ്ങിയ സിനിമകളില്‍ നായികയായി അഭിനയിച്ച താരമാണ് ശ്രുതി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍