എന്നാൽ എനിക്ക് എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത, കേട്ടാൽ വെറുപ്പ് തോന്നുന്ന കാര്യമാണ് ബോഡി ഷെയിമിംഗ്. അത് മറ്റൊരാൾക്ക് നേരെയാണെങ്കിലും എനിക്ക് സഹിക്കില്ല.നിങ്ങൾ ഏത് തരത്തിൽ ഇരിക്കുന്നു തടിച്ചിട്ടാണോ മെലിഞ്ഞിട്ടണോ വെളുത്തിട്ടാണോ കറുത്തിട്ടാണോ എന്നതൊന്നും ഒരു വിഷയമേ അല്ല. നമ്മൾ നമ്മളെ സ്‌നേഹിക്കുക എന്നതാണ് പ്രധാനം. എല്ലാത്തിന്റെയും അവസാനം നമുക്ക് നമ്മളോട് തന്നെയാണ് ഏറ്റവും ഇഷ്ടം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എന്തിനാണ് കടന്ന് കയറുന്നത്.
ഭക്ഷണം വളരെയധികം ഇഷ്ടമുള്ള ആളാണ് ഞാൻ. ക്ഷണം കഴിക്കുന്നതിന് ഒന്നും ഞാൻ യാതൊരു നിയന്ത്രണവും വരുത്താറില്ല. അതിന്റെ പേരിൽ വരുന്ന ബോഡി ഷെയിമിംഗ് കാര്യമാക്കാറുമില്ല. ഇടയ്ക്ക് പിസിഒഡി വന്നതിനെ തുടർന്നാണ് ഞാൻ തടി കുറച്ചത്. അല്ലാതെ നീ തടിച്ചിരിയ്ക്കുന്നു എന്ന് ആരും പറഞ്ഞത് കൊണ്ടല്ല. അത് എന്നെ സംബന്ധിച്ച് കാര്യമുള്ള കാര്യമല്ല. ഞാൻ എങ്ങിനെ ഇരുന്നാലും എനിക്ക് എന്നെ ഇഷ്ടമാണ് സനുഷ പറഞ്ഞു.