നേട്ടത്തിൽ സന്തോഷമുണ്ടെന്നും തന്നില്‍ നിന്ന് സ്ത്രീകള്‍ ഊര്‍ജം ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍,ആത്മവിശ്വാസം പകരാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. സിനിമയിലേക്ക് വന്ന സമയത്ത് അഭിനയം വശമില്ലായിരുന്നുവെന്നും അരക്ഷിതാവസ്ഥയായിരുന്നു ചുറ്റിലുമുണ്ടായിരുന്നതെന്നും പറഞ്ഞ താരം അഭിനയിക്കാനുള്ള ആത്മവിശ്വാസം നൽകിയത് ജനങ്ങളുടെ അംഗീകാരമാണെന്നും കൂട്ടിച്ചേർത്തു.