മാറിടത്തിൻ്റെ വലിപ്പമെത്ര? എത്ര ദിവസം സെക്സിൽ ഏർപ്പെടും? സംവിധായകനെതിരെ പരാതിയുമായി നടി

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (19:03 IST)
സിനിമാ സംവിധായകനും ബിഗ്ബോസ് സീസൺ 16ലെ മത്സരാർഥിയുമായ സജാദ് ഖാനെതിരെ ലൈംഗികാരോപണവുമായി ബോജ്പുരി നടി റാണി ചാറ്റർജി. സിനിമയിൽ നൃത്തരംഗത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തിയ ശേഷമാണ് സംഭവമെന്ന് നടി പറയുന്നു.
 
2013ൽ അജയ്ദേവ്ഗൺ നായകനായ ഹിമ്മത്ത്‌വാല എന്ന ചിത്രത്തിലെ ധോക്ക ധോക്ക എന്ന ഡാൻസ് രംഗം വാഗ്ദാനം ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ വീട്ടിൽ വരാൻ പറഞ്ഞു. ചർച്ചക്കിടെ കാലുകൾ കാണുന്ന തരത്തിൽ ലെഹങ്ക ധരിക്കാൻ പറഞ്ഞിരുന്നു. ഇത് ഓഡിഷൻ്റെ ഭാഗമാകുമെന്ന് ആദ്യം കരുതി.
 
പിന്നീട് പക്ഷേ മാറിടത്തിൻ്റെ വലിപ്പത്തെ പറ്റിയും ഒരു ദിവസം എത്രതവണ സെക്സ് ചെയ്യുമെന്നും ചോദിച്ച് അനുചിതമായി സ്പർശിച്ചതായും അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും റാണി ചാറ്റർജി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍