നടി മേനകയുടെ മകള്‍ സംവിധായികയാകുന്നു,'താങ്ക് യു' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്

വെള്ളി, 26 മെയ് 2023 (10:07 IST)
രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ ചിത്രമാണ് താങ്ക് യു. നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍ ആണ് മകള്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്നത്. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Revathy Sureshkumar (@revathysureshofficial)

സുരേഷ് കുമാറിനെയാണ് പോസ്റ്ററില്‍ കാണാനായത്. ഭാര്യ നഷ്ടമായ 60 കാരനായ ഒരാളുടെ ഒറ്റപ്പെട്ട ജീവിതവും ഒക്കെയാണ് ചിത്രം പറയുന്നത്. ഭാര്യയായി മേനക സുരേഷ് വേഷമിടുന്നു. രേവതിയുടെ ഭര്‍ത്താവ് നിതിനും മേനകയുടെ അമ്മയും ചിത്രത്തില്‍ വന്നു പോകുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Revathy Sureshkumar (@revathysureshofficial)

രേവതി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.സംഗീതം: രാഹുല്‍ രാജ്.
 
 
 
 
 
 
സുരേഷ് കുമാര്‍, രേവതി സുരേഷ്,താങ്ക് യു, മേനക സുരേഷ്,Suresh Kumar, Revathi Suresh, Thank you, Menaka Suresh

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍