കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. 2004 ൽ ഒരു പ്ലെയിൻ അപകടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്. 30 വയസായിരുന്നു നടിക്കപ്പോൾ. ഇപ്പോഴിതാ, ആ പ്ലെയിൻ ദുരന്തത്തിൽ താനും പെടേണ്ടതായിരുന്നു എന്ന് പറയുകയാണ് നടി മീന.
അപകടം സംഭവിച്ച ദിവസം ഞാൻ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എനിക്ക് താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവായി. അതിനുശേഷം സംഭവിച്ചത് കേട്ട് ഞാൻ തകർന്നുപോയി,' മീന പറഞ്ഞു.