Isha: അന്ന് നാഗാർജ്ജുന എന്നോട് ക്ഷമ പറഞ്ഞു: മനസുതുറന്ന് ഇഷ കോപികർ

നിഹാരിക കെ.എസ്

ബുധന്‍, 30 ജൂലൈ 2025 (09:18 IST)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചന്ദ്രലേഖ എന്ന സിനിമ തെലുങ്കിൽ റീമേക്ക് ചെയ്തിരുന്നു. നാഗാർജുന ആയിരുന്നു നായകൻ. രമ്യ കൃഷ്ണൻ, ശ്രീകാന്ത്, എം എസ് നാരായണ തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചന്ദ്രലേഖ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഓര്‍മകള്‍ പങ്കുവച്ച് നടി ഇഷ കോപികര്‍. 
 
ചിത്രത്തിലെ ഒരു സീനില്‍ നാഗാര്‍ജുന നടിയെ അടിക്കുന്ന സീനുണ്ടായിരുന്നു എന്നാല്‍ പല തവണ ടേക്ക് പോകേണ്ടി വന്നതിനാല്‍ 14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നുവെന്ന് പറയുകയാണ് ഇഷ. പിങ്ക് വില്ലയോട് സംസാരിക്കുകയായിരുന്നു നടി. ദേഷ്യപെടുന്ന ഒരു സീനിൽ തനിക്ക് ദേഷ്യപ്പെടാൻ കഴിഞ്ഞില്ലെന്നും അതിനാൽ നാഗാര്ജുനയിൽ നിന്നും താൻ ഒരുപാട് അടി കൊണ്ടുവെന്നും ഇഷ പറയുന്നു. 
 
'ചന്ദ്രലേഖ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. അത് എന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു. ചിത്രത്തിൽ നാഗാർജുന എന്നെ അടിക്കുന്ന ഒരു രംഗമുണ്ട്. ഞാൻ അദ്ദേഹത്തോട് എന്നെ ശരിക്കും അടിക്കാൻ പറഞ്ഞു. ഓക്കെ ആണോ എന്ന് ആദ്യം അദ്ദേഹം എന്നോട് ചോദിച്ചു. പക്ഷെ എനിക്ക് അടി കിട്ടുമ്പോഴുള്ള ആ ഇമോഷൻ ശരിക്കും ഫീൽ ചെയ്തു അഭിനയിക്കണം എന്നുണ്ടായിരുന്നു. ആദ്യം വളരെ ചെറുതായിട്ടാണ് അദ്ദേഹം അടിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് ഒന്നും തോന്നിയില്ല.
 
എനിക്ക് ഒരു പ്രശ്നമുണ്ട്, യഥാർത്ഥ ജീവിതത്തിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയും, പക്ഷേ ക്യാമറയ്ക്ക് മുന്നിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയില്ല. അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല. ഈ ഒരു പ്രശ്നം കൊണ്ട് നാഗാർജുനയ്ക്ക് എന്നെ 14 തവണ അടിക്കേണ്ടി വന്നു. അവസാനമായപ്പോഴേക്കും മുഖത്ത് പാടുകൾ വീണു. ആ രംഗത്തിന് ശേഷം നാഗാർജുന എന്നോട് വന്നു ക്ഷമ ചോദിച്ചു. പക്ഷെ അത് എന്റെ ആവശ്യപ്രകാരം ചെയ്ത സീൻ ആയതിനാൽ ഞാൻ അദ്ദേഹത്തിനോട് കുഴപ്പമില്ല എന്ന് പറഞ്ഞു', ഇഷ കോപികർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍