കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോൻ. വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചതെന്നും ഇനിയും വൈകരുതെന്നും ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനയിൽ നിന്നും രാജിവെച്ച് പുറത്തുപോയ അതിജീവിത അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു.
മെമ്മറി കാർഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. എക്സിക്യൂട്ടീവ് യോഗം കാര്യം ചർച്ച ചെയ്യും. താൻ ആരുടേയും മൗത്ത് പീസ് ആകില്ല. തനിക് തന്റെ ശബ്ദം ഉണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ അമ്മയുടെ രക്ഷാധികാരികളാണെന്നും ഭാരവാഹികൾ മാറിയത് സംഘടന ഫണ്ട് അടക്കം ഒരു തരത്തിലും ബാധിക്കില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.