ഇത്തരം ആളുകളുടെ വായ അടപ്പിക്കണം: അശ്ലീല കമന്റിട്ടയാൾക്കെതിരെ നിയമനടപടിയുമായി അപർണ നായർ

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (12:48 IST)
ഫേസ്‌ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റുമായി വന്നയാൾക്കെതിരെ നിയമനടപടിയുമായി നടി അപർണ നായർ.വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ട് താരം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് നേരത്തെ വൈറലായിരുന്നു.
 
മറ്റൊരാളുടെ തി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജെന്നും.ഇത്തരക്കാർക്കെതിരെ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചു. തന്നെ പിന്തുണച്ച എല്ലാരോടും നന്ദിയുണ്ടെന്നും താരം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article