ചേട്ടന്‍ പോയിട്ട് ഇന്ന് 16 വര്‍ഷം,വീഴ്ചകളില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശീലിച്ച വര്‍ഷങ്ങള്‍, ഹൃദയഹാരിയായ കുറിപ്പുമായി അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്

ബുധന്‍, 26 ജൂണ്‍ 2024 (12:42 IST)
Abhilash Pillai
സിനിമ എന്ന സ്വപ്നം ഉള്ളില്‍ തന്നത് അച്ഛനാണെന്ന് നടനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള.ഇന്‍ഫോപാര്‍ക്കിലെ ജോലി രാജി വെച്ച് സ്വപ്നം നേടാന്‍ ധൈര്യമായി ഇറങ്ങിക്കോടാ അപ്പന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞ് 2013ല്‍ ചെന്നൈക്ക് വണ്ടി കയറ്റി വിട്ട അച്ഛനോടാണ് അഭിലാഷിന് എന്നും സ്‌നേഹക്കൂടുതല്‍. സ്വപ്നം നേടാന്‍ എടുത്ത 10 വര്‍ഷത്തില്‍ പലപ്പോളും പലരുടെ ഭാഗത്തു നിന്നും വന്ന കളിയാക്കലുകളും വേദനിപ്പിക്കലും പലപ്പോഴും അച്ഛന്‍ അറിഞ്ഞിട്ടുണ്ടെന്ന് അഭിലാഷ് പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഏട്ടന്‍ അനീഷ് പിള്ളയുടെ മരണം.ഇന്നേക്ക് ആ വേര്‍പാടിന് 16 വര്‍ഷം തികയുന്നു.
 
'ചേട്ടന്‍ പോയിട്ട് ഇന്ന് 16 വര്‍ഷം തികയുന്നു, ഈ 16 വര്‍ഷങ്ങളാണ് ഞാന്‍ ജീവിതം എന്താണെന്ന് പഠിപ്പിച്ചത് കാരണം വലിയ വീഴ്ചകളില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശീലിച്ച വര്‍ഷങ്ങള്‍, ഈ ലോകത്ത് ഞാന്‍ ഇത്രയും സ്‌നേഹിച്ച മറ്റൊരാള്‍ ഇല്ല...എന്നോട് പറഞ്ഞു ഏല്പിച്ചിട്ട് പോയ എല്ലാ കാര്യങ്ങളും ഭംഗിയായി ഞാന്‍ ചെയ്യുന്നുണ്ട്,അമ്മയും അപ്പായും സുഖമായി ഇരിക്കുന്നു....നിധി പോലെ എന്റെ കൈയില്‍ തന്ന ആ ഒരു സമ്മാനം മാത്രം ഇന്നും ഞാന്‍ തുറന്നിട്ടില്ല.... ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഏട്ടാ എനിക്ക് ഏട്ടനെ....',- അഭിലാഷ് പിള്ള കുറിച്ചു.
 
വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് 2005-ലെ ഏപ്രില്‍ ഒന്നിനാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. വിനയന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്. ഈ വര്‍ഷം തന്നെ തിരക്കഥ പൂര്‍ത്തിയാക്കി ചിത്രീകരണം ആരംഭിക്കുമെന്ന പ്രതീക്ഷയും അഭിലാഷ് പങ്കുവെച്ചു. മാളികപ്പുറത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സുമതി വളവ് സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍