സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഭയ. അമ്മയുടെ വഴിയെ പാട്ടിലേക്ക് എത്തിയ അഭയ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കുകയായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ 'നാക്കു പെന്റ നാക്കു ടാക്ക' എന്ന ചിത്രത്തില്‍ പാട്ടുപാടിയാണ് പിന്നണി ഗാന ലോകത്തേക്കുള്ള ചുവട് വയ്പ്പ്. ഇപ്പോള്‍ സിനിമയിലും താരം സജീവം. ജോജു ജോര്‍ജ് ചിത്രം 'പണി'യില്‍ അഭയ അഭിനയിച്ചിട്ടുണ്ട്.