മലയാള സിനിമയിലെ ലഹരി മാഫിയകളെ പറ്റി അന്വേഷണം വേണമെന്ന് ആഷിക് അബു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (15:44 IST)
മലയാള സിനിമയിലെ ലഹരി മാഫിയകളെ പറ്റി അന്വേഷണം വേണമെന്ന് സംവിധായകന്‍ ആഷിക് അബു. ഇടുക്കി ഗോള്‍ഡ് എന്ന സിനിമ താന്‍ സംവിധായകനം ചെയ്തതിന്റെ പേരിലാണ് ലഹരി മാഫിയ വാദം തന്റെ പേരിലേക്ക് വന്നതെന്ന് ആഷിക് പറഞ്ഞു. ഇത്തരം അഭിപ്രായമുള്ളവര്‍ക്ക് ഇവിടുത്തെ നിയമ സംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താല്‍ എന്തായാലും അതിന്മേല്‍ അന്വേഷണം ഉണ്ടാകുമെന്നും അന്വേഷണം വേണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും ആഷിക് പറഞ്ഞു.
 
ആരാണ് ശരിക്കുമുള്ള ഇവിടത്തെ ലഹരി മാഫിയ എന്ന് കണ്ടെത്തണം. ഞങ്ങളുടേത് ഒരു പേരും ഇല്ലാത്ത ഗ്യാങ് ആണെന്നും സുഹൃത്തുക്കള്‍ മാത്രമാണ് ഈ ഗ്യാങില്‍ ഉള്ളതെന്നും ആഷിക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍