നില ബേബിയ്ക്ക് 6 മാസം, ദൈവം തന്ന വലിയ സമ്മാനമെന്ന് പേളി മാണി

കെ ആര്‍ അനൂപ്
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (08:43 IST)
മകള്‍ നിലയുടെ വരവ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ഇരുവരും കുഞ്ഞ് മകളുടെ ഒപ്പമാണ് എപ്പോഴും.നിലയ്ക്ക് 6 മാസം പൂര്‍ത്തിയായതിന്റെ സന്തോഷം പേളി പങ്കുവെച്ചു. അമ്മയുടെ ചൂടുപറ്റി കിടന്നുറങ്ങുന്ന നില ബേബിയെയാണ് കാണാനാകുന്നത്.
 
'മാലാഖ ഞങ്ങളുടെ കൈകള്‍ എത്തിയിട്ട് 6 മാസം.ഞങ്ങളുടെ സന്തോഷം. ദൈവത്തില്‍ നിന്നുള്ള ഏറ്റവും വലിയ സമ്മാനം. നില ബേബി,മമ്മ നിന്നെ സ്‌നേഹിക്കുന്നു. ഡാഡാ ഈ നിമിഷം പകര്‍ത്തിയതിന് നന്ദി'-പേളി കുറിച്ചു.
 
ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന സൈമ അവാര്‍ഡ്സില്‍ മകള്‍ക്കൊപ്പം തന്നെയായിരുന്നു പേളി പങ്കെടുത്തത്. ഒരുമിച്ചുള്ള ആദ്യത്തെ വിമാന യാത്ര ആണെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article