'2018' നൂറ് കോടി ക്ലബിലേക്ക്; മമ്മൂട്ടിയെ മറികടന്ന് ടൊവിനോ !

തിങ്കള്‍, 15 മെയ് 2023 (11:54 IST)
വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷനില്‍ വന്‍ മുന്നേറ്റവുമായി ജൂഡ് ആന്തണി ചിത്രം 2018. ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തെ 2018 മറികടന്നു. നിലവില്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 90 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷനുള്ള സിനിമകളില്‍ മൂന്നാം സ്ഥാനത്താണ് 2018. പുലിമുരുകന്‍, ലൂസിഫര്‍ എന്നിവ മാത്രമാണ് 2018 ന് മുന്നിലുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 2018 നൂറ് ക്ലബിലേക്ക് എത്തും. 
 
2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, നരെയ്ന്‍, ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍