ആദ്യദിനം 17.3 കോടി, രണ്ടാംദിവസം 'ടര്‍ബോ' നേടിയത് 3 കോടിക്ക് മുകളില്‍

കെ ആര്‍ അനൂപ്

ശനി, 25 മെയ് 2024 (14:32 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മെയ് 23നാണ് പ്രദര്‍ശനത്തിന് എത്തിയത്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കന്നഡ നടന്‍ രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
6.1 കോടി ഓപ്പണിങ്ങോടെ തുടങ്ങിയ സിനിമ രണ്ടാം ദിനത്തില്‍ എത്ര നേടി? നിരവധി ഹൗസ് ഫുള്‍ ഷോകള്‍ രണ്ടാം ദിനവും ലഭിച്ചതോടെ കളക്ഷന്‍ 3 കോടി കടന്നു. 3.75 കോടിയാണ് രണ്ടാം ദിനത്തെ കളക്ഷന്‍. ഇതോടെ ഇന്ത്യന്‍ കളക്ഷന്‍ 10 കോടിയിലേക്ക് എത്തി. ആദ്യദിനത്തെ ആഗോള കളക്ഷന്‍ 17.3 കോടിയാണ്. രണ്ടാം ദിനത്തെ കളക്ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ വമ്പന്‍ തുകയായി മാറും. ആദ്യ ആഴ്ചയില്‍ തന്നെ 50 കോടി തൊടുമെന്ന് പ്രതീക്ഷിക്കാം.
 
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ടര്‍ബോ നേടിയത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍